Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
തലശ്ശേരി ഫസൽ വധക്കേസ് : സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് സിബിഐ റിപ്പോർട്ട്

November 05, 2021

November 05, 2021

രാഷ്ട്രീയകേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ഫസൽ വധക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സിബിഐ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന ആരോപണം ശരിയല്ലെന്നും, കസ്റ്റഡിയിൽ ഇരിക്കവേ സമ്മർദ്ദത്തിന് വഴങ്ങിയാണ് ആർ.എസ്.എസ്സുകാരനായ സുബീഷ് കുറ്റമേറ്റെടുത്തതെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

2006 ഒക്ടോബർ 22 ന് പുലർച്ചെയാണ് പോപ്പുലർ ഫ്രണ്ടുകാരനായ ഫസൽ സെയ്ദാർ പള്ളിക്ക് സമീപം കൊല്ലപ്പെട്ടത്. മറ്റൊരു വധക്കേസിൽ പിടിയിലായ സുബീഷ് ചോദ്യം ചെയ്യലിനിടെ ഫസൽ വധക്കേസുമായി ബന്ധപെട്ട വെളിപ്പെടുത്തലുകൾ നടത്തുകയായിരുന്നു. എന്നാൽ, സിബിഐ ഇപ്പോൾ സമർപ്പിച്ച അന്വേഷണറിപ്പോർട്ട് പ്രകാരം കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും, സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും കൃത്യത്തിൽ പങ്കുണ്ട് എന്നുമാണ് നിരീക്ഷണം. ഫസലിന്റെ സഹോദരൻ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.


Latest Related News