Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ക്ലാസിന് പുറത്ത് മാസ്ക് വേണ്ട, അബുദാബിയിലെ വിദ്യാർത്ഥികൾക്ക് പുതിയ നിർദേശങ്ങൾ

March 09, 2022

March 09, 2022

അബുദാബി : വിദ്യാർത്ഥികൾക്കുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ നേരിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി വിദ്യാഭ്യാസ വകുപ്പായ അഡെക് അറിയിച്ചു. വിശ്രമവേളകളിൽ കളിക്കാനും മറ്റുമായി ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന വിദ്യാർത്ഥികൾ മാസ്ക് ധരിക്കേണ്ടതില്ല എന്നതാണ് പുതിയ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടത്. 

വിദ്യാലയങ്ങൾക്കുള്ളിലെ തുറസ്സായ ഇടങ്ങളിൽ ശാരീരിക അകലം പാലിക്കേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു. സ്കൂളുകളിൽ നടത്താറുള്ള കലാകായിക പരിപാടികൾ പുനരാരംഭിക്കാമെന്നും മന്ത്രാലയം അറിയിച്ചു. സ്കൂൾ ബസുകളിൽ 100 ശതമാനം വിദ്യാർത്ഥികൾക്ക് യാത്രചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി. ഗ്രേഡ് 2 വിന് മുകളിലുള്ള എല്ലാ വിദ്യാർത്ഥികളും ക്ലാസിലുള്ളപ്പോൾ മാസ്ക് ധരിച്ചിരിക്കണം.


Latest Related News