Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പുതുവത്സര ദിനത്തിൽ ദുബായ് മെട്രോ,ബസ് സർവീസുകളിൽ മാറ്റം,പാർക്കിങ് സൗജന്യമാക്കി 

December 29, 2019

December 29, 2019

ദുബായ് : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) വിവിധ ഗതാഗത സേവനങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി. ദുബായ് മെട്രോ റെഡ്ലൈൻ ഡിസംബർ 31 ന് ചൊവ്വാഴ്ച രാവിലെ 5.30 മുതൽ ജനുവരി 1 ബുധനാഴ്ച രാത്രി 12 വരെ സർവീസ് നടത്തും. ദുബായ് ട്രാം ബുധനാഴ്ച രാവിലെ 6 മുതൽ ജനുവരി 2 വ്യാഴാഴ്ച രാത്രി ഒരു മണി വരെ സർവീസ് നടത്തും.

ബസ് സർവീസുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാന സ്റ്റേഷനായ ഗോൾഡ് സൂഖിൽ നിന്നും ബുധനാഴ്ച രാവിലെ 4.25 മുതൽ രാത്രി 1 മണി വരെ സർവീസുകൾ ഉണ്ടായിരിക്കും. ഗുദൈബ സ്റ്റേഷനിൽ നിന്നും ബുധനാഴ്ച  രാവിലെ 4.14 ന് ആരംഭിക്കുന്ന സർവീസ് രാത്രി 1 മണി വരെ തുടരും. സത്‍വ ബസ് സ്റ്റേഷനിൽ നിന്നും ബുധനാഴ്ച രാവിലെ 4.45 ന് തുടങ്ങുന്ന സർവീസ് രാത്രി 11.03 വരെ തുടരും. ഖിസേഴ്‌സിൽ നിന്ന് രാവിലെ 4.31 നാണ് സർവീസുകൾ തുടങ്ങുക. 

റാഷിദിയ,മാൾ ഓഫ് എമിറേറ്റ്സ്,ഇബ്ൻ ബത്തൂത്ത,ബുർജ് ഖലീഫ, അബുഹെയ്ൽ,ഇത്തിസലാത്ത്‌ സ്റ്റേഷനുകളിൽ നിന്നും ജനുവരി 1 ന് രാവിലെ 5 മുതൽ രാത്രി 1.10 വരെ മെട്രോ ലിങ്ക് ബസുകൾ സർവീസ് നടത്തും.

പുതുവത്സരത്തിൽ വാഹനങ്ങൾക്കുള്ള പാർക്കിങ് സൗജന്യമാക്കിയിട്ടുണ്ട്. അതേസമയം,ബഹുനില പാർക്കിങ് കെട്ടിടങ്ങളിൽ ഈ സൗജന്യം അനുവദിക്കില്ല.

 


Latest Related News