Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഡയാന പുരസ്‌കാര മികവില്‍ നീലീന മോള്‍

July 01, 2021

July 01, 2021

ദുബൈ:ഡയാന പുരസ്‌കാര മികവില്‍ മലയാളി പെണ്‍കുട്ടി നിലീന മറിയം.  സേവനവും പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമാണ് നിലീനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഡയാന രാജകുമാരിയുടെ പേരില്‍ ബ്രിട്ടീഷ് രാജകുടുംബം നല്‍കുന്നതാണ് ഡയാന പുരസ്‌കാരം. പാലാ രാമപുരം കൂട്ടക്കല്ലില്‍ ജോനേഷ് ജോസഫിന്റെയും വര്‍ഷയുടെയും മകള്‍ നിലീന മറിയം ജോനേഷാണ് യു.എ.ഇയില്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. ജംസ് മില്ലേനിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നിലീന.ഈയിടെ  ശൈഖ് ഹംദാന്‍ പുരസ്‌കാരവും നിലീന നേടിയിരുന്നു. റമദാനില്‍ രക്ഷിതാക്കള്‍ക്കൊപ്പം റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനും ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യ ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റിന്റെ ഭാഗമായി ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ എത്തിക്കുന്ന പദ്ധതിയിലും നിലീന പങ്കാളിയായിരുന്നു.ഒന്‍പതു വയസുകാരിയായ നിലീനയെ സഹപാഠികളും അധ്യാപകരും ബന്ധുക്കളുമെല്ലാം അനുമോദിക്കുകയാണ്.

 


Latest Related News