Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദേശീയ ദിനം,നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനവുമായി യു.എ.ഇ

December 01, 2021

December 01, 2021

ദുബായ് :യു.എ.ഇ നാളെ ദേശീയ ദിനം ആഘോഷിക്കാനിരിക്കെ,നാളെ ജനിക്കുന്ന കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങൾ.സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നാളെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ അപൂർവ സമ്മാനങ്ങൾ ലഭിക്കുക.

ഇത്തരം കുഞ്ഞുങ്ങൾക്ക് ബേബി കാര്‍ സീറ്റുകളാണ് സൗജന്യമായി നല്‍കുന്നത്. ആര്‍ടിഎ, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പൊലീസ് എന്നിവ സംയുക്തമായാണ് മൈ ചൈല്‍ഡ്‌സ് ഗോള്‍ഡന്‍ ജൂബിലി ഗിഫ്റ്റ് എന്ന പദ്ധതി ആരംഭിച്ചത്. ദുബായിയിലെ 21 ആശുപത്രികളിലായി 450 കാര്‍ സീറ്റുകളാണ് വിതരണം ചെയ്യുന്നത്. നാലു വയസുവരെ ഇവ ഉപയോഗിക്കാം.

റോഡ് സുരക്ഷാ ബോധവത്കരണം, സമൂഹത്തില്‍ ജാഗ്രത സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയിലെ സര്‍ക്കാര്‍ വകുപ്പുകളെല്ലാം പദ്ധതിയില്‍ സഹകരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. 

ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക


Latest Related News