Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയൻ നരേന്ദ്രമോദി സന്ദർശിക്കും,2022 ലെ ആദ്യ വിദേശയാത്ര യു.എ.ഇയിലേക്ക്

November 29, 2021

November 29, 2021

ദുബായ് : 2022ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശയാത്ര യു.എ.ഇ(യിലേക്ക്.2022 ജനുവരിയിലായിരിക്കും പ്രധാനമന്ത്രി യു.എ.ഇ സന്ദർശിക്കുക.. ദുബായ് എക്സ്പോയില്‍ ഇന്ത്യ ഒരുക്കിയ പവലിയന്‍ സന്ദര്‍ശിക്കുകയാണ് മുഖ്യലക്ഷ്യം. യു.എ.ഇ ഭരണാധികാരികളുമായി ചര്‍ച്ചയും നടത്തും.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 4 നിലകളുള്ള കൂറ്റന്‍ പവലിയനാണ് ദുബായ് എക്സ്പോയില്‍ ഇന്ത്യ ഒരുക്കിയത്. ഇതിനകം നാല് ലക്ഷത്തിലധികം പേര്‍ ഈ പ്രദര്‍ശനം സന്ദര്‍ശിച്ചു.

നേരത്തെ 2015, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ മോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ ഉയര്‍ന്ന സിവില്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദും മോദിക്ക് ലഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഈ മാസം ആദ്യം ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. യു.എ.ഇയിലെ ഉന്നത ഭരണാധികാരികളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 597  വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News