Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ 'മ്യൂസിയം ഓഫ് ഫ്യൂച്ചർ' നാളെ തുറക്കും, സന്ദർശകരെ കാത്തിരിക്കുന്നത് അത്ഭുതങ്ങളുടെ കലവറ

February 21, 2022

February 21, 2022

ദുബായ് : വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ദുബായ്. അംബരചുംബികളായ നിരവധി കെട്ടിടങ്ങൾക്കൊപ്പം, സഞ്ചാരികൾക്ക് നയനാനന്ദം പകരാൻ പുതിയൊരു സംരംഭത്തിന് കൂടി തുടക്കം കുറിക്കുകയാണ് ദുബായിൽ. നിരവധി സവിശേഷതകളുള്ള "മ്യൂസിയം ഓഫ് ഫ്യൂച്ചർ" സന്ദർശകർക്കായി നാളെ മുതൽ തുറന്ന് കൊടുക്കപ്പെടും. അൻപത് വർഷങ്ങൾ കഴിഞ്ഞ്, 2070 ൽ ഭൂമി എങ്ങനെ ആയിരിക്കുമെന്നതടക്കമുള്ള ഒരുപിടി അനുഭവങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.

ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഇൻർനാഷണൽ ഫിനാൻഷ്യൻ സെന്റർ, എമിറേറ്റ്സ് സെന്റർ എന്നിവയുടെ അടുത്തായി നിർമിച്ച മ്യൂസിയത്തിൽ, പാരമ്പര്യത്തിന്റെ കയ്യൊപ്പും, ആധുനിക വാസ്തുശില്പവിദ്യകളും സമന്വയിപ്പിച്ചിട്ടുണ്ട്. സ്വദേശി കലാകാരനായ മതർ ബിൻ ലെഹജിന്റെ, പതിനാലായിരം മീറ്ററോളം നീളമുള്ള അറബിക് കാലിഗ്രഫി, മ്യൂസിയത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. 77 മീറ്ററോളം ഉയരവും 30000 ചതുരശ്രമീറ്റർ വിസ്തീർണ്ണവുമുള്ള മ്യൂസിയത്തിന് ചുറ്റും മനോഹരമായ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. എമിറേറ്റ്സ് ടവർ മെട്രോ സ്റ്റേഷനിൽ നിന്നും പ്രത്യേകപാലം വഴി നേരിട്ട് മ്യൂസിയത്തിലേക്ക് എത്താൻ കഴിയും. 145 ദിർഹമാണ് പ്രവേശന ടിക്കറ്റിന്റെ നിരക്ക്. 60 വയസ്സ് പിന്നിട്ടവർക്കും, 3 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. നിശ്ചയദാർഢ്യവിഭാഗത്തിൽ പെടുന്നവർക്കും, അവരെ അനുഗമിക്കുന്ന ഒരാൾക്കും സൗജന്യമായി പ്രവേശനം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.


Latest Related News