Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മസ്കത്തിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു 

November 29, 2020

November 29, 2020

മസ്​കത്ത്​: പാലക്കാട്​ സ്വദേശി ഒമാനിലെ ബുറൈമിയില്‍ കെട്ടിടത്തിന്​ മുകളില്‍ നിന്ന്​ വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീന്‍ (29) ആണ്​ മരിച്ചത്​. ബുറൈമി അല്‍ വാഹ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം സഹോദരനുമൊത്ത്​ മൊബൈല്‍ ഷോപ്പ്​ നടത്തിവരുകയായിരുന്നു. നേരത്തേ വസ്​ത്ര വ്യാപാര രംഗത്തും പ്രവര്‍ത്തിച്ചിരുന്നു.

ഞായറാഴ്​ച രാവിലെയാണ്​ താമസിക്കുന്ന കെട്ടിടത്തിന്​ മുകളില്‍ നിന്ന്​ വീണ്​ മരിച്ചത്​. ഭാര്യയും ഒൻപത് ​ മാസം പ്രായമായ കുട്ടിയുമുണ്ട്​. കുട്ടിയെ കാണാന്‍ ഡിസംബര്‍ ആദ്യം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News