Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മസ്കത്ത് മുനിസിപ്പാലിറ്റിയിലെ സർക്കാർ സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം മാറുന്നു 

December 11, 2019

December 11, 2019

മസ്കത്ത് : മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള എല്ലാ ഡയറക്റ്ററേറ്റുകളിലെയും സേവനകേന്ദ്രങ്ങളുടെ പ്രവർത്തന സമയം രാവിലെകളിൽ മാത്രമായി പരിമിതപ്പെടുത്തുന്നു. മത്ര, ബുഷാർ, സീബ്, അൽ അമാറാത്ത്, ഖുറയാത്ത് എന്നീ ഗവർണറേറ്റുകളിലെ സർവീസ് സെന്ററുകൾക്ക് ഇത് ബാധകമായിരിക്കും. ഇതനുസരിച്ച് ഇവിടെയുള്ള സേവന കേന്ദ്രങ്ങളിൽ വൈകീട്ടുള്ള സേവനങ്ങൾ ലഭ്യമാവില്ല. 2020 ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

അതേസമയം മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബലദിയാത് സ്മാർട്ഫോൺ ആപ്ലിക്കേഷൻ വഴിയും സേവനങ്ങൾ ലഭിക്കും. മുനിസിപ്പാലിറ്റി സേവനങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.


Latest Related News