Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ നിക്ഷേപകരുടെ ഭാര്യക്കും മക്കൾക്കും മൾട്ടിപ്പ്ൾ സന്ദർശക വിസ

October 26, 2021

October 26, 2021

മസ്‌കത്ത് : ഒമാനില്‍ നിക്ഷേപകന്റെ ഭാര്യക്കും കുട്ടികള്‍ക്കും മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസ അനുവദിക്കും. ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും. അധികൃതരുടെ അംഗീകാരം ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാം. മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസയില്‍ വരുമ്പോൾ ഓരോ തവണയും മൂന്ന് മാസത്തില്‍ കവിയാത്ത സമയം താമസിക്കാം. പത്ത് വര്‍ഷത്തേക്കുള്ള വിസിറ്റ്/ എന്‍ട്രി വിസക്ക് ഓരോ മൂന്ന് വര്‍ഷവും 100 റിയാലാണ് ഫീസ്. അഞ്ച് വര്‍ഷത്തേക്കുള്ളതിന് 50 റിയാല്‍ (ഓരോ മൂന്ന് വര്‍ഷവും) ആണ് ഫീസ്.

രാജ്യത്ത് പണം നിക്ഷേപിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപക വിസ അനുവദിക്കും. നിക്ഷേപകന്റെ ഭാര്യക്കും കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രഥമ കുടുംബാംഗങ്ങള്‍ക്കും റസിഡന്‍സി വിസ നല്‍കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News