Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ;നടപടികൾ ലളിതമാക്കി

September 18, 2022

September 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദുബായ്: യുഎഇയില്‍ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള നടപടികള്‍ ലളിതമാക്കി.ഒരു വര്‍ഷം പരമാവധി 90 ദിവസം യുഎഇയില്‍ താമസിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ വീസ.

പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലാകുന്ന ഒക്ടോബര്‍ 3 മുതലാണ് ദീര്‍ഘകാലാവധിയുള്ള ടൂറിസ്റ്റ് വിസകൾ അൻവാടിച്ചുതുടങ്ങുക. 

4,000 ഡോളറിനു (3 ലക്ഷം രൂപ) തുല്യമായ ബാങ്ക് ബാലന്‍സുണ്ടെങ്കില്‍ വിസക്ക് അപേക്ഷിക്കാം. വിസ അപേക്ഷ സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള  6 മാസത്തെ ബാങ്ക് ഇടപാട് രേഖകളാകും അപേക്ഷയോടൊപ്പം പരിഗണിക്കുക. 3 ലക്ഷം രൂപ ബാങ്ക് ഗാരന്റിയായും സമര്‍പ്പിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സും നിർബന്ധമായിരിക്കും.

ഇത്രയും രേഖകള്‍ ഉണ്ടെങ്കില്‍ കളര്‍ ഫോട്ടോക്കൊപ്പം പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് കൂടി നല്‍കി അപേക്ഷിച്ചാല്‍ വിസ  ലഭിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.

വിസ ലഭിച്ചാല്‍ 90 ദിവസം വരെ തുടര്‍ച്ചയായി രാജ്യത്ത് തങ്ങാം. ഒരു വര്‍ഷത്തിനിടയ്ക്ക് ഇതില്‍ കൂടുതല്‍ ദിവസം കഴിയണമെന്നുള്ളവര്‍ക്ക് പുതുക്കാനും അവസരമുണ്ട്. ഈ വിസയില്‍ പരമാവധി താമസിക്കാന്‍ കഴിയുന്നത് 180 ദിവസമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News