Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് വ്യാപനം കുറഞ്ഞു, യു.എ.ഇ.യിൽ കൂടുതൽ ഇളവുകൾ

April 15, 2022

April 15, 2022

അബുദാബി :  രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ, യു.എ.ഇ.യിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വാക്സിനേഷൻ പൂർത്തിയാക്കാത്ത സ്വദേശി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചതാണ് പ്രധാന മാറ്റം. ഇവർക്ക്, 48 മണിക്കൂർ മുൻപെങ്കിലും എടുത്ത പി.സി.ആർ പരിശോധനാ ഫലവുമായി വിദേശയാത്ര നടത്താം. 

16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, വിദേശയാത്ര നടത്തും മുൻപ് പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണം എന്ന നിബന്ധനയും ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 16 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഇളവുകൾ കൂടുതലായി അനുവദിച്ചെങ്കിലും, ജാഗ്രത കൈവിടരുതെന്നും തിരക്കുള്ള ഇടങ്ങളിൽ മാസ്ക് ധാരണം തുടരുന്നതാണ് ഉചിതമെന്നും മന്ത്രാലയം നിർദേശിച്ചു.


Latest Related News