Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോടതി ഇടപെട്ടു, ശമ്പളം ലഭിക്കാതെ അബുദാബിയിൽ കുടുങ്ങിയ പ്രവാസികൾക്ക് കുടിശ്ശിക ലഭിച്ചു

December 27, 2021

December 27, 2021

അബുദാബി : കഴിഞ്ഞ ഏതാനും മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതക്കയത്തിലായ തൊഴിലാളികൾക്ക് കോടതി ഇടപെടൽ ആശ്വാസമായി. 4 കമ്പനികളിലെ മലയാളികൾ ഉൾപ്പെടെയുള്ള 2794 തൊഴിലാളികൾക്കാണ് മൊബൈൽ കോടതിയുടെ വിധി പ്രകാരം കിട്ടാനുള്ള ശമ്പളകുടിശ്ശിക ലഭിച്ചത്. 4 കോടി ദിർഹമായിരുന്നു കമ്പനികളിൽ നിന്ന് ഇവർക്ക് ലഭിക്കാനുള്ളത്.

കമ്പനി അധികൃതരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ച കോടതി, ഓരോ തൊഴിലാളികളുടെയും പരാതി കേൾക്കാനും തയ്യാറായി. നേരത്തെ, തൊഴിലാളികളെ അവരുടെ പാർപ്പിടത്തിൽ നിന്ന് കമ്പനികൾ ഇറക്കിവിടാൻ ശ്രമിച്ചപ്പോഴും കോടതി ഇടപെടൽ നടത്തിയിരുന്നു. അബുദാബി വിടുന്നത് വരെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിയ കോടതി, മറ്റ് ജോലികളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒരുക്കുമെന്നും അറിയിച്ചു. ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ തുക ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തിയ തൊഴിലാളികൾ, കോടതിക്കും തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തി. ഇവരിൽ പലരും നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.


Latest Related News