Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ കാണാതായ കണ്ണൂർ സ്വദേശി തിരിച്ചെത്തി 

November 09, 2020

November 09, 2020

ദുബായ് :സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തി കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി ചെനോത്ത് തുരുത്തുമ്മല്‍ ആശിഖാണ് (31) കഴിഞ്ഞ ദിവസം വൈകീട്ടോടെ  ഇന്‍റര്‍നാഷനല്‍ സിറ്റിയിലെ സുഹൃത്തിന്റെ അപ്പാര്‍ട്മെന്‍റില്‍ തിരിച്ചെത്തിയത്.
ദുബൈ ഇന്‍റര്‍നാഷനല്‍ സിറ്റിയില്‍ സുഹൃത്തിനൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ ഓക്ടോബര്‍ 31നാണ് ഇയാളെ കാണാതായത്. സുഹൃത്തുക്കളും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി തിരച്ചില്‍ തുടരുന്നതിനിടെയാണ് ആശിഖ് തിരികെയെത്തിയത്.

അബൂദബിയില്‍ ഷോപ്പില്‍ ജോലിക്ക് കയറുന്നതിനായി കഴിഞ്ഞ 16നാണ് ദുബൈയില്‍ എത്തിയത്. അബൂദബിയില്‍ 14 ദിവസം ക്വാറന്‍റീന്‍ നിര്‍ബന്ധമായതിനാല്‍ ആ കാലാവധി കഴിഞ്ഞ് അവിടെയെത്താനായിരുന്നു പദ്ധതി. ഇതിനിടയിലാണ് കാണാതാവുന്നത്.മുമ്പ്  അബൂദബിയില്‍ ജോലി ചെയ്തിരുന്ന ആശിഖ് അടുത്തിടെ നാട്ടില്‍ പോയിരുന്നു. പിന്നീട്  സന്ദര്‍ശക വിസയില്‍ തിരിച്ചെത്തുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News