Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ കൂടുതല്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രാലയം

March 23, 2021

March 23, 2021

മസ്‌കത്ത്: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനില്‍ കൂടുതല്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. മണി എക്‌സ്‌ചേഞ്ച് സെന്ററുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, സ്റ്റോര്‍ കീപ്പര്‍, ക്യാഷ്യര്‍ ജോലികളും മാളുകളിലെയും കൊമേഴ്‌സ്യല്‍ സെന്ററുകളിലെയും അഡ്മിനിസ്‌ട്രേഷന്‍ ജോലികളുമാണ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. 

സ്റ്റോറുകളിലെ ചില തസ്തികകളടക്കം ഒമാനികള്‍ക്ക് മാത്രമായി മാറ്റി വച്ചിട്ടുണ്ട്. 

'കൊമേഴ്‌സ്യല്‍ , കണ്‍സ്യൂമര്‍ മാളുകളിലെ ചില തൊഴിലുകള്‍ ഒമാനികള്‍ക്ക് മാത്രമായി പരിമിതപ്പെടിത്തിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം നമ്പര്‍ 8/2021 അനുസരിക്കാന്‍ കൊമേഴ്‌സ്യല്‍ , കണ്‍സ്യൂമര്‍ മാളുകളുടെ ഉടമകളോട് മന്ത്രാലയം ആവശ്യപ്പെടുന്നു.' -തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

സ്വദേശികള്‍ക്കായി മാറ്റിവച്ച തസ്തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ അനുമതിയുടെ കാലാവധി അവസാനിക്കുമ്പോള്‍ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയത്തിന്റെ തീരുമാനം എല്ലാവരും അനുസരിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News