Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സ്ത്രീകൾക്ക് ഒറ്റക്ക് സഞ്ചരിക്കാൻ ഏറ്റവും സുരക്ഷിതമായ നഗരം മദീനയെന്ന് സർവേ ഫലം

February 18, 2022

February 18, 2022

റിയാദ് : സ്ത്രീകൾക്ക് സുരക്ഷിതമായി ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റിയ നഗരങ്ങളുടെ പട്ടികയിൽ മദീനയ്ക്ക് ഒന്നാം സ്ഥാനം. പ്രമുഖ ട്രാവൽ ഇൻഷുറൻസ് വെബ്‌സൈറ്റായ ഇൻഷ്വർ മൈ ട്രിപ്പ്‌ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. ഗൾഫ് നഗരമായ ദുബായ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കുറ്റകൃത്യങ്ങളുടെ അളവ് കുറവായതിനാലാണ് മദീനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പത്തോളം സൂചകങ്ങൾ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. 

പത്തിൽ പത്ത് പോയിന്റും നേടിയാണ് മദീന ഒന്നാമതെത്തിയത്. തായ്‌ലന്റിലെ ചിയാങ് മൈ നഗരമാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ രണ്ടാമതെത്തിയത്. 9.04 പോയിന്റ് നേടിയാണ് ദുബായ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജപ്പാനിലെ ക്യോട്ടോ, ചൈനീസ് നഗരമായ മക്കാഉ എന്നിവയും ആദ്യ അഞ്ചിൽ ഇടംപിടിച്ചു. സ്ത്രീ സുരക്ഷയിൽ ഏറ്റവും പിന്നിലുള്ളത് ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹന്നാസ്ബർഗ് ആണ്. റിപ്പോർട്ട് പ്രകാരം പത്തിൽ പൂജ്യമാണ് ജോഹന്നാസ്ബർഗിന്റെ മാർക്ക്. ഇന്ത്യൻ നഗരമായ ന്യൂഡൽഹി 3.39 പോയിന്റോടെ ജോഹന്നാസ് ബർഗിനും മലേഷ്യൻ നഗരമായ ക്വലാലംമ്പൂരിനും പിന്നിലായി, അവസാന അഞ്ചിലുണ്ട്. ഇന്തോനേഷ്യയിലെ ജക്കാർത്ത, ഫ്രഞ്ച് നഗരം പാരീസ് എന്നിവയും അവസാന അഞ്ചിലുണ്ട്.


Latest Related News