Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മട്ടാഞ്ചേരി സ്വദേശിയെ അജ്‌മാനിൽ കാണാതായതായി പരാതി

May 22, 2022

May 22, 2022

അജ്‌മാൻ : അജ് മാനില്‍ സന്ദര്‍ശകവിസയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കൊച്ചി മട്ടാഞ്ചേരി സ്വദേശി ശാഫി കറുപ്പുംവീട്ടില്‍ ഹംസക്കോയയെ(41) ആണ് കാണാനില്ലെന്ന് കാട്ടി അജ്മാന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സന്ദര്‍ശക വിസയിലാണെങ്കിലും വിസയുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്.

ഇതിനുമുന്‍പ് മൂന്നുവര്‍ഷത്തോളം ശാഫി അജ്മാനില്‍ ജോലി ചെയ്തിരുന്നു. അതിനിടെ ഹംസക്കോയയുടെ കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്, എമിറേറ്റ്‌സ് ഐഡി എന്നിവ ലഭിച്ചിട്ടുണ്ട്. അജ്മാന്‍ സനയ്യയില്‍ നിന്നാണ് കാണാതായത്. 15 ദിവസം മുന്‍പാണ് ശാഫി അവസാനമായി വീടുമായി ബന്ധപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരാതിയില്‍ അജ്മാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍: 050 1623535.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News