Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ അൽഖൂസിൽ വൻ അഗ്നിബാധ,മലയാളിയുടെ വെയർ ഹൗസും കത്തിനശിച്ചു

June 06, 2021

June 06, 2021

ദുബായ് : അൽ ഖൂസ് വ്യവസായ മേഖല നാലിൽ വൻ അഗ്നിബാധ. മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു.ഇന്ന് രാവിലെ 11.09 നായിരുന്നു അഗ്നിബാധ ആരംഭിച്ചത്. ‍ഡുൽകോ കമ്പനിയുടെ വെയർഹൗസിന് പിറകുവശത്തെ  രാസപദാർഥങ്ങൾ സൂക്ഷിച്ച വെയർഹൗസിൽ നിന്ന് ആദ്യം കനത്ത പുക പുറത്തുവരികയും പിന്നീട് തീനാളമുയരുകയുമായിരുന്നു. അടുത്തടുത്തായി ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ജിടിഐ ഇന്റീരിയർ എന്ന വെയർഹൗസാണ് കത്തിനശിച്ചത്. ഇന്റീരിയർ ഡെക്കറേഷനുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മറ്റൊരു വെയർ ഹൗസിലുണ്ടായിരുന്ന ഏഴ് ജീപ്പ് വ്രാങ്ക്‌ലറുകൾ ചാമ്പലായി. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ വെയർഹൗസുകളിലേയ്ക്ക് വ്യാപിച്ചില്ല. ഇവിടെ നിന്നുയർന്ന കറുത്തപുക വളരെ അകലേയ്ക്ക് പോലും കാണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ പേർ വിവിധ വെയർഹൗസുകളിലായി ജോലി ചെയ്യുന്നുണ്ട്.


Latest Related News