Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഉമ്മുൽ ഖുവൈനിൽ പെർഫ്യൂം ഫാക്ടറിക്ക് തീപിടിച്ചു

November 07, 2021

November 07, 2021

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ചയാണ് ഫാക്ടറിയില്‍ തീ പടര്‍ന്നുപിടിച്ചത്. ഉമ്മുല്‍ തൂബ് വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് അഗ്നിബാധ ഉണ്ടായത്.സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

സിവില്‍ ഡിഫന്‍സ് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ തുടര്‍ന്ന കറുത്ത പുക പ്രദേശത്താകെ വ്യാപിച്ചിരുന്നു. കിലോമീറ്ററുകള്‍ അകലെ വരെ പുക ദൃശ്യമായിരുന്നു. സെപ്തംബറിലും ഇതേ മേഖലയില്‍ തീപിടിച്ചിരുന്നു. ടയര്‍ ഫാക്ടറിയിലാണ് അന്ന് തീപിടിച്ചത്. ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ ആറ് മണിക്കൂറിലേറെ പരിശ്രമിച്ചാണ് അന്ന് തീയണച്ചത്. 2016ല്‍ ഉമ്മുല്‍ തൂബ് വ്യവസായ മേഖലയിലെ ഒരു പെര്‍ഫ്യൂം ഫാക്ടറി കത്തി നശിച്ചിരുന്നു. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News