Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
നടൻ മാമുക്കോയ മണ്ണിലേക്ക് മടങ്ങി,അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

April 27, 2023

April 27, 2023

ന്യൂസ്‌റൂം ബ്യുറോ 

കോഴിക്കോട് :സിനിമയിൽ എണ്ണിയാലൊടുങ്ങാത്ത ഹാസ്യവേഷങ്ങളിലും ജീവിതത്തിൽ കൃത്യമായ നിലപാടുകളുള്ള മനുഷ്യനായും ജീവിച്ച നടൻ മാമുക്കോയയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.മുഹമ്മദ് അബ്ദുറഹിമാൻ,ഇ.മൊയ്തുമൗലവി ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യം വിശ്രമം കൊള്ളുന്ന കോഴിക്കോട് ബീച്ചിന് അഭിമുഖമായി കണ്ണംപറമ്പ് ശ്‌മശാനത്തിൽ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഖബറടക്കം.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാവിലെ ഒൻപത് വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം അരക്കിണർ മുജാഹിദ് പള്ളിയിൽ  മയ്യത്ത് നിസ്കാരം പൂർത്തിയാക്കി ആംബുലൻസിൽ മൃതദേഹം കണ്ണംപറമ്പ് ഖബർസ്ഥാനിൽ എത്തിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഏറെ വൈകിയും മാമുക്കോയയെ അവസാനമായി ഒരുനോക്കുകാണാൻ നിരവധി ആളുകളാണ് കോഴിക്കോട്ടേക്കെത്തിയത്.കോഴിക്കോട് ടൗൺ ഹാളിൽ രാത്രി പത്ത് മണി വരെ പൊതുദർശനമുണ്ടായിരുന്നു. രാത്രി വൈകിയാണ് ഭൗതികശരീരം വീട്ടിലേക്കെത്തിച്ചത്.

ഇന്നലെ ഉച്ചയോടെ കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചായിരുന്നു മാമുക്കോയയുടെ വിയോഗം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News