Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
റാസൽഖൈമയിൽ മലയാളി ബാലിക പനി ബാധിച്ചു മരിച്ചു 

January 13, 2020

January 13, 2020

റാസൽഖൈമ : പനിയെ തുടര്‍ന്ന് അഞ്ചു വയസുകാരി റാസല്‍ഖൈമയില്‍ മരിച്ചു . റാക് സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുന്ന തൃശൂര്‍ അഞ്ചേരി തട്ടില്‍ വല്ലച്ചിറക്കാരന്‍ വീട്ടില്‍ ജോബിന്‍ ജോസഫിന്റെ മകള്‍ ദിയ റോസ് ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം പനിയെ തുടര്‍ന്ന്  ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

റാക് ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ കെജി ടു വിദ്യാര്‍ത്ഥിനീയാണ്. നാലര വയസുകാരന്‍ ജോണ്‍ ജോബി സഹോദരനാണ്. ജിനി ജോബിനാണ് മാതാവ്. മൃതദേഹം ഇന്ന് വൈകീട്ടുള്ള വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Latest Related News