Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പഠനമികവിൽ മലയാളി വിദ്യാർത്ഥിക്ക് യു.എ.ഇ യുടെ ഗോൾഡൻ വിസ

March 13, 2022

March 13, 2022

അബുദാബി : പഠനരംഗത്തെ മികവിലൂടെ മലയാളി വിദ്യാർത്ഥിക്ക് യു.എ.ഇ ഗോൾഡൻ വിസ. മഖ്ബൂൽ അഹമ്മദിന്റെയും അനിതയുടെയും മകനായ അമാൻ മഖ്ബൂലാണ് ഗോൾഡൻ വിസയ്ക്ക് അർഹനായത്. ഷാർജയിൽ പ്ലസ്‌ടു പഠനം പൂർത്തിയാക്കിയ മഖ്ബൂൽ, നിലവിൽ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ ബി.എസ്.സി ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി വിദ്യാർഥിയാണ്. 


കഴിഞ്ഞ 20 വർഷമായി യു.എ.ഇ യിലാണ് മഖ്ബൂലിന്റെ കുടുംബം. ഷാർജയിലെ  ഡൽഹി പ്രൈവറ്റ് സ്കൂളിലായിരുന്നു പഠനം. സി.ബി.എസ്.സി പത്താം തരം പരീക്ഷയിൽ  94.2 ശതമാനം മാർക്ക് നേടിയ മഖ്ബൂൽ, പ്ലസ് ടു വിന് 95 ശതമാനം മാർക്കാണ് സ്വന്തമാക്കിയത്. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് തന്റെ വിജയരഹസ്യമെന്നാണ് മഖ്ബൂൽ പ്രതികരിച്ചത്. ആയാൻ ഇളയ സഹോദരനാണ്.


Latest Related News