Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഷാർജയിലുണ്ടായ കാറപകടത്തിൽ മലയാളി നെഴ്‌സ് മരിച്ചു

June 03, 2022

June 03, 2022

ഷാര്‍ജ: യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ (എബനേസര്‍ ഓട്ടോ) മകള്‍ ചിഞ്ചു ജോസഫാണ് (29) മരിച്ചത്.
ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്സായിരുന്നു ചിഞ്ചു ജോസഫ്. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ  കാറിടിക്കുകയായിരുന്നു. അല്‍ നഹ്ദയിലാണ് അപകടമുണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചിഞ്ചുവിനെ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവും നാല് വയസുള്ള മകളും നാട്ടിലാണ്. മൃതദേഹം ഇന്ന്(വെള്ളിയാഴ്ച) രാത്രിയോടെ നാട്ടിലെത്തിക്കും. യു.എ.ഇയിലുള്ള സഹോദരി അഞ്ജു ജോസഫ് മൃതദേഹത്തെ അനുഗമിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News