Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
സ്ത്രീത്വത്തെ അപമാനിച്ചു,പ്രസാധകയായ യുവതിയുടെ പരാതിയിൽ എഴുത്തുകാരൻ വി.ആർ.സുധീഷിനെതിരെ കേസെടുത്തു

June 11, 2022

June 11, 2022

കോഴിക്കോട് : സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സാഹിത്യകാരൻ വി ആർ സുധീഷിനെതിരെ പോലീസ് കേസെടുത്തു. പ്രസാധകയായ യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കോഴിക്കോട് വനിതാ പോലീസ് കേസെടുത്തത്.
ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും തുടര്നടപടികൾ
സ്വീകരിക്കുമെന്നും കോഴിക്കോട് ടൗൺ അസി കമ്മീഷണർ അറിയിച്ചു. ഒലിവ് പബ്ലിക്കേഷനിൽ ജോലി ചെയ്ത് വരവെ ഒരു അഭിമുഖത്തിനായി കണ്ടപ്പോൾ എടുത്ത ഫോട്ടോ സമൂഹമാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വി ആർ സുധീഷ് പോസ്റ്റ്
ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഷഹനാസിന്റെ ഫേസ്ബുക് പോസ്റ്റ് :



ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News