Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
നടൻ സത്താർ അന്തരിച്ചു 

September 17, 2019

September 17, 2019

കൊച്ചി : നിരവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്നുമാസമായി കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യയെ ആവശ്യമുണ്ട് മുതല്‍ 22 എഫ് കെയിലെ ഡി കെ വരെയുള്ള അഭിനയ ജീവിതത്തില്‍ വില്ലന്‍ വേങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍.

1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയിലെ കഡുങ്ങല്ലൂരിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സത്താര്‍ ആലുവ കൃസ്ത്യന്‍ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്ദര ബിരുദം നേടി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സത്താര്‍ അഭിനയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. 1975ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം. അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം, ലാവ തുടങ്ങിയവയാണ് സത്താറിന്റെ പ്രധാന ചിത്രങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

നടി ജയഭാരതിയാണ് ഭാര്യ. ഖബറടക്കം വൈകുന്നേരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും


Latest Related News