Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലപ്പുറം വളാഞ്ചേരി സ്വദേശി അബുദാബിയിൽ നിര്യാതനായി

August 08, 2022

August 08, 2022

അബുദാബി:മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി  കോലത്തുപറമ്പില്‍ വീട്ടില്‍ അബ്‍ദുല്‍ കരീം മുഹമ്മദ് അല്‍ഫാസ് (24)  അബുദാബിയില്‍ നിര്യാതനായി.ഖദിയമ്മ കുട്ടി ദമ്പതികളുടെ മകനാണ്.മുസഫയിലെ  ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്‍തിരുന്ന അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പത്ത് മാസം മുമ്പാണ്  മുഹമ്മദ് അല്‍ഫാസ് ഗള്‍ഫില്‍ എത്തിയത്. മുറിയില്‍ ഒപ്പം താമസിച്ചിരുന്നവര്‍ പുലര്‍ച്ചെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആദ്യം ആശുപത്രിയിലേക്കും അവിടെ നിന്ന് പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം  നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News