Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വളാഞ്ചേരി സ്വദേശി ദുബായിൽ കാറപകടത്തിൽ മരിച്ചു 

October 11, 2019

October 11, 2019

ദുബായ് : വളാഞ്ചേരി ചെറുപറമ്പിൽ സ്വാലിഹ് (25) യു.എ.ഇയില്‍ വാഹനാപകടത്തില്‍ മരിച്ചു. ജീവകാരുണ്യ പ്രവർത്തകനായിരുന്ന പരേതനായ ചെറുപറമ്പിൽ ഉസ്മാന്‍ ഭായിയുടെ മകനാണ്. അബൂദബിയില്‍ നിന്ന് അല്‍ഐനിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യന്‍ സുഹൃത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്.

വിസിറ്റ് വിസയില്‍ യു.എ.ഇയില്‍ എത്തിയ സ്വാലിഹ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. 40 ദിവസം മുമ്പാണ് പിതാവ് ഉസ്മാൻ മരണപ്പെട്ടത്.മാതാവ്: സുഹറ.സഹോദരങ്ങള്‍: സാബി, സാലിം,സാബിര്‍, സാദിഖ്, സാജിദ്, ലൗസി.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ കൊണ്ടുപോയി ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഇതിനായി കെ.എം.സി.സി പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയാണ്.


Latest Related News