Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലപ്പുറം പാണ്ടിക്കാട് സ്വദേശി ഫുജൈറയിൽ നിര്യാതനായി

October 18, 2021

October 18, 2021

ഫുജൈറ : മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അധ്യാപകൻ ഹൃദയാഘാതത്തെ തുടർന്ന്  ഫുജൈറയിൽ നിര്യാതനായി. പാണ്ടിക്കാട് ഹൈസ്കൂൾ പടിക്ക് സമീപം ബിനു നൗഫലാണ് (41) നിര്യാതനായത്. കെവിടെൻ അലവിയുടെയും ജമീലയുടെയും മകനാണ് ബിനു. അവർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകനാണ്. ദിവസങ്ങൾക്ക് മുൻപാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. സേവന രംഗത്ത് ഫുജൈറയിൽ സജീവമായിരുന്നു. എസ്.ഐ.ഒ മുൻ ജില്ലാ സമിതി അംഗമായിരുന്നു. പ്രവാസി ഇന്ത്യ ഏരിയ പ്രസിഡൻറായിരുന്ന അദ്ദേഹം നിലവിൽ ഐ.സി.സി ഏരിയ പ്രസിഡൻറുമായിരുന്നു. കെമിസ്ട്രിയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്ഡി എടുത്തു. ഭാര്യ: കെ. റിൻഷ. മക്കൾ: ഹാദിഫ്, ഹനീഫ്, ഹിന സഹ്ർ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News