Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ മുവാസലാത്ത് എയർപോർട്ട് ടാക്സി നിരക്കുകൾ കുറക്കുന്നു

December 29, 2018

December 29, 2018

ഒമാനിലെ മുവാസലാത്ത് എയർപോർട്ട് ടാക്സി നിരക്കുകൾ കുറക്കുന്നു. പുതിയ നിരക്കുകൾ പുതുവർഷാരംഭം മുതൽ നിലവിൽ വരുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യവും നിർദേശങ്ങളും പരിഗണിച്ചാണ് നിരക്ക് കുറക്കുന്നതെന്നും അധികൃതർ അറിയിച്ചു.

രണ്ട് തരം നിരക്കുകളാണ് മുവാസലാത്ത് ടാക്സികൾ ഈടാക്കുക. പ്രവൃത്തി ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളിലും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ കുറഞ്ഞ നിരക്ക് രണ്ടര റിയാലായിരിക്കും. പിന്നീട് ഓരോ കിലോമീറ്ററിനും 300 ബൈസ അധികം നൽകണം. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ മൂന്ന് റിയാലായിരിക്കും ചുരുങ്ങിയ നിരക്ക്. ആദ്യത്തെ ഒരു കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്റിറിനും 300 ബൈസ വീതം നൽകണം.

മുവാസലാത്തിന്‍റെ ടാക്സി സർവീസിന് സ്വീകാര്യത വർധിക്കുന്നുണ്ട്. ദിവസവും 600 ട്രിപ്പുകളാണ് നടത്തുന്നത്. ഒമാനിൽ മീറ്റർ ടാക്സികൾ ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്. മുവാസലാത്തിന് പുറമെ മറ്റു ടാക്സി കമ്പനികളുടെയും നിരക്ക് ഉയർന്നതാണ്. അതിനാൽ യാത്രക്കാർ പൊതുവെ മീറ്ററില്ലാത്ത സാധാരണ ടാക്സികൾക്കാണ് മുൻഗണന നൽകുന്നത്.


Latest Related News