Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇനി ഇടപെടില്ലെന്ന് എം.എ.യുസുഫ് അലി

August 28, 2019

August 28, 2019

അൻവർ പാലേരി 
അബുദാബി : തുഷാർ വെള്ളാപ്പള്ളിയുടെ ചെക്ക് കേസിൽ നിയമപരമായ മുഴുവൻ പരിരക്ഷയും വാദിയായ നാസിൽ അബ്ദുള്ളയ്ക്കാണെന്ന് ഉറപ്പായതോടെ പ്രമുഖ വ്യവസായി എം.എ.യൂസുഫ് അലിയും തുഷാറിനെ കൈവിട്ടു. യു.എ.ഇ സ്വദേശിയുടെ പാസ്പോർട്ട് കോടതിയിൽ ജാമ്യമായി നൽകി കേരളത്തിലേക്ക്  മടങ്ങാനുള്ള തുഷാറിന്റെ അവസാന ശ്രമവും ഇന്ന് അജ്‌മാൻ കോടതി തള്ളിയതോടെയാണ് യുസുഫ് അലിയുടെ അബുദാബിയിലെ ഓഫീസ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

തുഷാറിന്റെ ഉടമസ്ഥതയിൽ 12 വർഷം മുൻപ് യുഎഇയിൽ പ്രവർത്തിച്ചിരുന്ന ബോയിങ് കൺസ്ട്രക്‌ഷൻ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസിൽ അബ്ദുല്ല. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്റെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം ദിർഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് ജാമ്യം നേടിയത്. ഈ തുക കെട്ടിവെച്ചതും കേസിൽ ജാമ്യം കിട്ടാൻ അഭിഭാഷകരെ നിയോഗിച്ചതും യുസുഫ് അലിയാണെന്ന വിവരം പുറത്തു വന്നതോടെ മലയാളികൾ ഏറെ സ്നേഹിക്കുന്ന ഗൾഫിലെ ബിസിനസ് പ്രമുഖനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.തുഷാറിന്റെ തട്ടിപ്പിനിരയായി ജയിൽവാസം ഉൾപെടെയുള്ള ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാസിൽ അബ്ദുള്ളയ്ക്ക് പകരം കോടികളുടെ ആസ്തിയും രാഷ്ട്രീയ സ്വാധീനവുമുള്ള തുഷാർ വെള്ളാപ്പള്ളിയെ സഹായിക്കാൻ യുസുഫ് അലി മുന്നിട്ടിറങ്ങിയതിലായിരുന്നു പലർക്കും ആക്ഷേപം.

 


Latest Related News