Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ജീവകാരുണ്യ മേഖലയിലെ സേവന മികവ്, എം.എ യുസഫ് അലിയെ സൗദി ഭരണകൂടം ആദരിച്ചു

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ജീവകാരുണ്യമേഖലയിലെ സ്തുത്യര്‍ഹ സേവനത്തിന്റെ പേരില്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിക്ക് സൗദി ഭരണാധികാരിയുടെ ആദരം. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇഹ്‌സാന്‍ എന്ന സേവനസംഘടനയ്ക്ക് എം.എ. യൂസഫലി നല്‍കിയ പത്ത് ലക്ഷം റിയാലിന്റെ സംഭാവന സ്തുത്യര്‍ഹമായ കാല്‍വെപ്പാണെന്ന് റിയാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ സൗദി ജയിലില്‍ കഴിയുന്ന ആളുകളെ സഹായിക്കുക, രാജ്യത്തിന്റെ വികസപ്രക്രിയയില്‍ പങ്കാളിയാകുക, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമാക്കുക തുടങ്ങി വിശാലമായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി പ്രവര്‍ത്തിക്കുന്ന സേവനസംഘടനയാണ് ഇഹ്‌സാന്‍. അമ്പത് ലക്ഷം പേര്‍ ഇഹ്‌സാന്‍ ചാരിറ്റിയുടെ ഗുണഭോക്താക്കളാണ്.

നാഷനല്‍ ഫോറം ഫോര്‍ ചാരിറ്റിബിള്‍ വര്‍ക്കിന്റെ രണ്ടാമത് വാര്‍ഷികച്ചടങ്ങില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസില്‍ നിന്ന് എം.എ. യൂസഫലിക്കുവേണ്ടി ലുലു സൗദി അറേബ്യ ഡയറക്ടര്‍ ഷഹീം മുഹമ്മദ് ആദരം ഏറ്റുവാങ്ങി. സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News