Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
റമദാനിൽ സൗദിയിലെ പള്ളികളിൽ ഉച്ചഭാഷിണിക്ക് നിയന്ത്രണം,തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിക്കുന്നു

March 05, 2023

March 05, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ : റമദാൻ മാസത്തിൽ സൗദിയിലെ പളളികളിൽ നമസ്‌കാരത്തിന് ലൗഡ് സ്പീക്കർ അനുവദിക്കില്ലെന്ന ഉത്തരവിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിക്കുന്നു.ബാങ്ക് വിളിക്കുന്നതിനും  ഇഖാമത്തിനും മാത്രം ലൗഡ് സ്പീക്കർ അനുവദിച്ചു കൊണ്ടുള്ള സൗദി ഇസ്്‌ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന്റെ ഉത്തരവാണ് വിശ്വാസികൾക്കിടയിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്തുന്നത്. ഖുതുബയും ബാങ്കുവിളിയും വിശ്വാസികൾക്ക് കേൾക്കാൻ പ്രയാസമുണ്ടാക്കുന്ന തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

ബാങ്കിനും ഇഖാമത്തിനും മാത്രം മൂന്നിലൊന്ന് ഡിഗ്രി ശബ്ദത്തിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കാം.ഖുതുബയും നമസ്കാരവും പള്ളിക്ക് അകത്തു മാത്രം കേൾക്കാവുന്ന തരത്തിൽ കുറഞ്ഞ ശബ്ദത്തിലുള്ള മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർവഹിക്കുക.ഇമാമിന്റെ ഖുതുബയും നമസ്കാരത്തിനിടയിലെ ഖുർആൻ പാരായണവും നമസ്കാരത്തിൽ പങ്കെടുക്കുന്നവർക്ക് കൃത്യമായി കേൾക്കാൻ കഴിയുന്ന തരത്തിൽ മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ക്രമീകരിക്കും

പള്ളികളിൽ കാമറ സ്ഥാപിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇമാമിനെയും നമസ്‌കരിക്കുന്നവരെയും നമസ്‌കാര സമയത്ത് കാമറകളിൽ പകർത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്.നോമ്പ് തുറ പദ്ധതിക്ക് സംഭാവന സ്വീകരിക്കരുതെന്നും. ഇഫ്താറിനായി പ്രത്യേക ടെന്റുകളോ താത്കാലിക റൂമുകളോ ഒരുക്കരുതെന്നും മന്ത്രി ഉത്തരവിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News