Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ക്യാർ ചുഴലിക്കാറ്റ് ഒമാൻ തീരത്ത് : കടലിൽ ജലനിരപ്പ് ഉയരുന്നു,വൈദ്യുതി വിച്ഛേദിച്ചു 

October 30, 2019

October 30, 2019

മസ്കത്ത് : ക്യാർ ചുഴലിക്കാറ്റ്  തെക്കുപടിഞ്ഞാറൻ തീരങ്ങളിലേക്ക് മാറി, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ എത്തി.ക്യാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ജാഗ്രത പാലിക്കണമെന്നും കടല്‍തീരങ്ങളിലക്ക് പോകുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അൽ വുസ്ത, ദോഫാർ തീരങ്ങളിലും ഒമാൻ തീരങ്ങളിൽ നിന്ന് 200 കിലോമീറ്റർ അകലെയും ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാനാണ് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി ജലൻ ബാനി ബു അലിയിലെ അസില പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി ഒമാൻ നാഷണൽ എമർജൻസി മാനേജ്‌മെന്റ് സെന്റർ ട്വീറ്റ് ചെയ്തു.

ജലനിരപ്പ് ഉയരുന്നതിനാൽ മത്ര തീരദേശ റോഡ് റോയൽ ഒമാൻ പോലീസ് അടച്ചു. പകരം,അൽ ബസ്താൻ-വാദി കബീർ റോഡ് ഉപയോഗിക്കാൻ യാത്രക്കാരോട് പോലീസ് അഭ്യർത്ഥിച്ചു.


Latest Related News