Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദി - കുവൈത്ത് അതിര്‍ത്തിയില്‍ എണ്ണയുല്‍പ്പാദനം പുനരാരംഭിക്കുന്നു

October 22, 2019

October 22, 2019

റിയാദ് : സൗദി - കുവൈത്ത് അതിര്‍ത്തിയിലെ ന്യൂട്രല്‍ സോണില്‍ എണ്ണയുല്‍പ്പാദനം പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി.കുവൈത്ത് പാര്‍ലിമെന്റില്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമാണ് ഇക്കാര്യം അറിയിച്ചത്. സൗദിക്കും കുവൈത്തിനും തുല്യ പങ്കാളിത്തമുള്ള ഈ മേഖലയിലെ എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം കഴിഞ്ഞ നാല് വര്‍ഷങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ വരെ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.ഉല്‍പ്പാദനം പുനരാരംഭിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായാണ് പുതിയ തീരുമാനം.

എണ്ണയുല്‍പ്പാദനം പുനരാരംഭിക്കാന്‍ തീരുമാനമായെങ്കിലും ഇതുസംബന്ധിച്ച്‌ ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ അന്തിമ കരാര്‍ തയ്യാറാക്കുന്നതിന്  ഇനിയും 30 മുതല്‍ 45 വരെ ദിവസങ്ങളെടുക്കുമെന്നാണ് സൂചന. ന്യൂട്രല്‍ സോണിലുള്‍പ്പെടുന്ന ഖഫ്ജി, അല്‍ വഫ്‌റ എന്നീ പ്രദേശങ്ങളിലാണ് എണ്ണ ഉല്‍പ്പാദനം നടക്കുന്നത്. ഇവയില്‍ ഖഫ്ജിയില്‍ നിന്നുള്ള ഉല്‍പ്പാദനം ഉടനെ ആരംഭിക്കാന്‍ സാധിക്കും. എന്നാല്‍ അല്‍ വഫ്‌റയില്‍ നിന്നുള്ള ഉല്‍പ്പാദനത്തിന് മൂന്ന് മുതല്‍ ആറ് വരെ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇരു കേന്ദ്രങ്ങളില്‍ നിന്നും പൂര്‍ണമായ ഉല്‍പ്പാദനം ആരംഭിച്ചാല്‍ പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ വരെ എണ്ണ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കണക്ക്. ഇത് ലോകത്തുള്ള മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ 0.5 ശതമാനം വരും.


Latest Related News