Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഉമ്മുൽഖുവൈനിൽ മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചു

October 25, 2021

October 25, 2021

ഉമ്മുല്‍ഖുവൈന്‍:  യുഎഇയിലെ ഉമ്മുല്‍ഖുവൈനിൽ കടലില്‍ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കോട്ടയം സൗത്ത് പാമ്പാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍ അല്‍ഫോന്‍സാണ് (29) മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു. പിതാവ്: അല്‍ഫോന്‍സ്. മാതാവ്: അമല. മറ്റൊരു സംഭവത്തില്‍ അറബ് യുവാവും മുങ്ങിമരിച്ചു. മൂന്ന് പേരെ ബീചിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News