Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ.യിലെ അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളിക്ക് ഒന്നാം സ്ഥാനം

February 16, 2022

February 16, 2022

ഷാർജ : രാജ്യാന്തര ഫോട്ടോഗ്രഫി പ്രദർശനമായ എക്സ്പോഷർ നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് മലയാളി അർഹനായി. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ നൗഫൽ പെരിന്തൽമണ്ണ, ഗവണ്മെന്റ് ഓപ്പൺ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

മരുഭൂമിയിലൂടെ, തന്റെ ഒട്ടകവുമായി നടന്നുപോകുന്ന ആളുടെ ചിത്രമാണ് നൗഫൽ പകർത്തിയത്.  1500 ഡോളറാണ് നൗഫലിന് ലഭിച്ച സമ്മാനത്തുക. ഒപ്പം, ഒരു നിക്കോൺ ക്യാമറയും ഫലകവും ലഭിച്ചു. ഷാർജ ഉപഭരണാധികാരിയും മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയാണ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ വർഷവും സമ്മാനം നേടിയ നൗഫൽ, കഴിഞ്ഞ മാസം നടന്ന ദുബായ് എക്സ്പോയുടെ ഫോട്ടോഗ്രഫി മത്സരത്തിലും സമ്മാനത്തിന് അർഹനായിരുന്നു. 

ഭാര്യ : തസ്‌നി താജ് 

മകൻ : മുഹമ്മദ്‌ ഷാസിൽ


Latest Related News