Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ബിഗ് ടിക്കറ്റിന്റെ ഭാഗ്യകടാക്ഷം മലയാളിക്ക്, രഞ്ജിത്ത് സ്വന്തമാക്കിയത് 20 കോടി

December 04, 2021

December 04, 2021

അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി ദിർഹത്തിന് (20 കോടി ഇന്ത്യൻ രൂപ) മലയാളി അർഹനായി. ഒമാനിൽ പ്രവാസിയായ രഞ്ജിത്ത് നവംബർ 27 ന് വാങ്ങിയ 052706 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രഞ്ജിത്തും, ആറ് സുഹൃത്തുക്കളും ചേർന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. 

തത്സമയനറുക്കെടുപ്പ് കാണാതിരുന്ന രഞ്ജിത്ത്, ബിഗ് ടിക്കറ്റ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സമ്മാനവിവരം അറിഞ്ഞത്. സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നായിരുന്നു രഞ്ജിത്തിന്റെ ആദ്യപ്രതികരണം. അടുത്തിടെ മാത്രം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയ രഞ്ജിത്ത്, ഇത് രണ്ടാം തവണയാണ് ടിക്കറ്റ് വാങ്ങുന്നത്. കഴിഞ്ഞ 12 വർഷമായി ഒമാനിൽ ഉളള രഞ്ജിത്ത്, ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പ്രമോഷൻ മത്സരത്തിലും ഇന്ത്യക്കാരനാണ് ഒന്നാം സമ്മാനം നേടിയത്. ബാലസുബ്രഹ്മണ്യം അനന്തപദ്മനാഭൻ എന്നയാളാണ് റേഞ്ച് റോവർ കാറിന് അർഹനായത്.


Latest Related News