Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ചാവക്കാട് സ്വദേശിനിയെ തേടി 'ബിഗ് ഭാഗ്യം', അബുദാബി ബിഗ് ടിക്കറ്റിൽ ലഭിച്ചത് 44.75 കോടി

February 04, 2022

February 04, 2022

അബുദാബി : കണ്ണടച്ചു തുറക്കും മുൻപ് കോടിപതി ആയതിന്റെ അമ്പരപ്പിലാണ് തൃശൂർ ജില്ലയിലെ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി ലീന ജലാൽ. ഒൻപത് സുഹൃത്തുക്കളുമായി ചേർന്ന് ജനുവരി 27 ന് ലീന വാങ്ങിയ ടിക്കറ്റിനാണ് ഇക്കുറി ഒന്നാം സമ്മാനം. കഴിഞ്ഞ ഒരു വർഷമായി ലോട്ടറി എടുക്കുന്ന ലീനയും സുഹൃത്തുക്കളും, ഇതാദ്യമായാണ് ലീനയുടെ പേരിൽ ടിക്കറ്റ് വാങ്ങുന്നത്. 

നാല് വർഷമായി അബുദാബിയിലെ ഷോയ്‌ഡർ പ്രോജക്ട് ഇലക്രോണിക് മെക്കാനിക്കൽ എൽഎസിഎച്ച്ആർ ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയാണ് ലീന. ബിഗ് ടിക്കറ്റ് ഹോസ്റ്റായ റിച്ചാർഡ് വിജയവിവരം പറയാനായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ, പറ്റിക്കുകയാണെന്നാണ് കരുതിയത് എന്നാണ് ലീന പ്രതികരിച്ചത്. നറുക്കെടുപ്പിലെ മറ്റ് സമ്മാനങ്ങൾക്കും ഇന്ത്യക്കാർ തന്നെയാണ് അർഹരായത്.


Latest Related News