Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കേരളത്തിൽ 44 പേർക്ക് കൂടി ഒമിക്രോൺ കോവിഡ് രോഗബാധ

December 31, 2021

December 31, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ, 37 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ഇവരിൽ 10 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും, 27 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. 

കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകൾ. എറണാകുളത്ത് 4 പേര്‍ യുഎഇയില്‍ നിന്നും, 3 പേര്‍ യുകെയില്‍ നിന്നും, 2 പേര്‍ ഖത്തറില്‍ നിന്നും, ഒരാള്‍ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. കൊല്ലത്ത് 5 പേര്‍ യുഎഇയി, ഒരാള്‍ ഈസ്റ്റ് ആഫ്രിക്ക, തിരുവനന്തപുരത്ത് 6 പേര്‍ യുഎഇ, ഒരാള്‍ ഖത്തർ , തൃശൂരില്‍ 3 പേര്‍ യുഎഇ, ഒരാള്‍ യുകെ എന്നിവിടങ്ങളില്‍ നിന്നുമാണ് വന്നത്. പാലക്കാട്, നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് യുകെ, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും, കണ്ണൂരില്‍ സ്വീഡന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, ആലപ്പുഴയില്‍ ഇറ്റലിയില്‍ നിന്നും, ഇടുക്കിയില്‍ സ്വീഡനില്‍ നിന്നും വന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.


Latest Related News