Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഒരൊറ്റ ദിവസം കൊണ്ട് റോളർസ്‌കേറ്ററിൽ താണ്ടിയത് 222 കിലോമീറ്റർ, അബുദാബിയിൽ ചരിത്രം കുറിച്ച് മലയാളി യുവാവ്

November 19, 2021

November 19, 2021

അബുദാബി : യുഎഇയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ചൊവ്വ സ്വദേശി റയീസ് നടത്തിയ റോളർസ്‌കേറ്റർ യാത്ര ശ്രദ്ധേയമായി. ഒരു പകലും രാത്രിയും നീണ്ടുനിന്ന മാരത്തൺ സ്കേറ്റിങ്ങിനിടെ റയീസ് താണ്ടിയത് 222 കിലോമീറ്ററാണ്. അബുദാബിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ റോളർസ്‌കേറ്ററിൽ ഇത്ര ദൂരം ഒന്നിച്ചു താണ്ടുന്നത്. 

സോഫീട്ടൽ ഹോട്ടലിനടുത്തുള്ള സൺ ഡയൽ ഗ്രൗണ്ടിൽ നിന്നും പുറപ്പെട്ട്, കോർണിഷ് വഴിയായിരുന്നു യാത്ര. മീന, എമിറേറ്റ്സ് പാലസ്, ബത്തീൻ, ഹുദൈറത്ത് ഐലന്റ്, സായിദ് സ്പോർട്സ് സിറ്റി തുടങ്ങി, അബുദാബി നഗരത്തിന്റെ വിവിധഭാഗങ്ങൾ പിന്നിട്ട ശേഷം തുടങ്ങിയ ഇടത്ത് തന്നെ പര്യവസാനിക്കുകയായിരുന്നു. ഒട്ടേറെ പേരുടെ സാന്നിധ്യത്തിലായിരുന്നു യാത്രയുടെ ഫ്ലാഗ് ഓഫ്. ഫിറ്റ്നസ് മേഖലയിൽ ജോലി ചെയ്യുന്ന റയീസ് വ്യത്യസ്തമായ മറ്റൊരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്.


Latest Related News