Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാദാപുരം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം സലാലയിൽ നിര്യാതനായി

March 03, 2022

March 03, 2022

സലാല : കോഴിക്കോട് ജില്ലയിലെ നാദാപുരം ചെക്യാട് വേവം സ്വദേശിയായ ചെത്തക്കോട്ട് നൗഷാദ് ഹൃദയാഘാതം മൂലം നിര്യാതനായി. 39 വയസായിരുന്നു. രാത്രി സ്വന്തം താമസസ്ഥലത്ത് ഉറങ്ങാൻ കിടന്ന നൗഷാദിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അവശ്യമായ നടപടികൾ സ്വീകരിച്ചു. 

ആറ് വർഷമായി സനായിയയിൽ ഗൾഫ് ടീ എന്ന സ്ഥാപനം നടത്തുകയായിരുന്നു നൗഷാദ്. അടുത്തിടെ ഉപ്പയും ഉമ്മയും മരണപ്പെട്ടിരുന്നു. സൗദിയിലും ബഹ്‌റൈനിലും വിവിധ ജോലികൾ ചെയ്തതിന് ശേഷമാണ് നൗഷാദ് സലാലയിൽ എത്തിയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അറിയിച്ചു. 

ഭാര്യ : റഹീസ ചിരമ്പത്ത് 

മക്കൾ : റീം സുൽത്താന, സിയ മിർസ


Latest Related News