Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ജോലിസ്ഥലത്ത് അപകടം, അബുദാബിയിൽ മലയാളി മരിച്ചു

January 10, 2022

January 10, 2022

അബുദാബി : ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് പുലരിയിൽ അബ്ദുൾ ലത്തീഫ് (49) മരിച്ചു. പറങ്ങോടത്ത് മുഹമ്മദ്‌ ഹാജിയുടെയും, പരേതയായ പാത്തുമ്മുവിന്റെയും  മകനാണ്.

 ലത്തീഫ് ജോലി ചെയ്തിരുന്ന അൽ ഫയയിലെ ഹോട്ടലിൽ, പിന്നിലേക്കെടുത്ത ഫോർക്ക് ലിഫ്റ്റ് ശരീരത്തിൽ തട്ടിയാണ് അപകടം ഉണ്ടായത്. ഹോട്ടലിൽ ഭക്ഷ്യ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ട ലത്തീഫിന്റെ ദേഹത്തേക്ക് ഫോർക്ക് ലിഫ്റ്റ് തട്ടുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഭാര്യ : മൈമൂനത്ത് 

മക്കൾ : റിയാസ്, അസ്‌ലം നജീബ, റഹീഫ്, റബീഹ് 

മരുമകൻ : ആശിഖ്


Latest Related News