Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സന്ദർശകവിസയിൽ ദുബായിലെത്തിയ മലയാളി യുവതി അന്തരിച്ചു

April 16, 2022

April 16, 2022

ദുബായ് : അവധിക്കാലം ആഘോഷിക്കാനായി സന്ദർശകവിസയിൽ ദുബായിൽ എത്തിയ തിരുവനന്തപുരം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജിയാണ് മരിച്ചത്. 38 വയസായിരുന്നു. ഭർത്താവ് അഭിലാഷ് മണമ്പൂർ പ്രവാസി കൂട്ടായ്മയുടെ ട്രഷററാണ്. 

കഴിഞ്ഞ മാസം പതിനഞ്ചാം തിയ്യതിയാണ് രണ്ട് മക്കളോടൊപ്പം പ്രിജി നാട്ടിൽ നിന്നും എത്തിയത്. ഇന്നലെ രാവിലെ, ജബൽ അലി ഡിസ്കവറി ഗാർഡനിലുള്ള ഫ്ലാറ്റിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലിയവിള കൊടുവാഴനൂർ പുളിമാത്ത് ശങ്കരൻ - ഗീത ദമ്പതികളുടെ മകളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


Latest Related News