Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ സന്ദർശകവിസയിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു

March 23, 2022

March 23, 2022

റിയാദ് : സൗദിയിൽ ജോലിചെയ്യുന്ന മകന്റെ ഒപ്പം താമസിക്കാൻ സന്ദർശകവിസയിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം ജില്ലയിലെ മുകുന്ദപുരം കോയിവിള സ്വദേശി പുത്തൻ സങ്കേതം പുതിയ വീട്ടിൽ ഷറഫുദ്ദീൻ ആണ് മരിച്ചത്. 64 വയസായിരുന്നു. പ്രഭാതസവാരിക്ക് ശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ചു വിശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 


ഏറെക്കാലം സൗദിയിൽ പ്രവാസിയായിരുന്ന ഷറഫുദ്ദീൻ, ഏതാനും വർഷങ്ങൾക്ക് മുൻപാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലി ചെയ്യുന്ന മകനൊപ്പം താമസിക്കാനാണ് ഭാര്യ ലൈലാബീവിയുടെ കൂടെ ഷറഫുദ്ദീൻ വീണ്ടും സൗദിയിലെത്തിയത്. ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജുബൈലിൽ തന്നെ ഖബറടക്കും. 

മകൻ : ഷെഫിൻ 

മരുമകൾ : ജസ്‌ന


Latest Related News