Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
മലയാളി ബിസിനസുകാരനായ കണ്ണൂർ സ്വദേശി ഷാർജയിൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു 

June 23, 2020

June 23, 2020

ഷാർജ :കണ്ണൂര്‍ സ്വദേശിയായ വ്യവസായിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പനങ്കാവ് ചിറയ്ക്കൽ ടി.പി. ഹൗസിൽ അജിത് തയ്യിൽ (55) ആണ് 25 നിലയുള്ള കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.അജിത്തിന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ പോലീസ് സ്ഥിരീകരിച്ചതായി ഗൾഫ് ന്യൂസ് പത്രം റിപ്പോർട്ട് ചെയ്തു.

ദുബായിൽ സ്‌പെയ്‌സ് മാക്സ് കോൺട്രാക്റ്റിങ് കമ്പനിയുടെ ഉടമയാണ്. . ദുബൈയില്‍ സ്വന്തമായുള്ള മഡോണ വില്ലയിലായിരുന്നു അജിത്ത് താമസിച്ചിരുന്നത്. തിങ്കളാഴ്ച ഷാര്‍ജ ജമാല്‍ അബ്ദുള്‍നാസര്‍ സ്ട്രീറ്റിലെ 25 നിലയിലുള്ള കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാര്‍ജ പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, ഫാക്ടറി, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിപുലമായ സംവിധാനങ്ങളുള്ള  സ്‌പെയ്‌സ് മാക്സ് വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.ബിസിനസുമായി ബന്ധപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിരുന്നതായി സൂചനയുണ്ട്. കണ്ണൂരില്‍ അടുത്തിടെ സ്വന്തമായി വീടെടുത്ത് താമസവും തുടങ്ങിയിരുന്നു. കുടുംബം ദുബൈയിലാണുള്ളത്, ഭാര്യ ബിന്ദു. മകന്‍ എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് അജിത്തിന്റെ കൂടെ ജോലി ചെയ്യുന്നു. മകള്‍ പഠിക്കുകയാണ്..

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടെ യു.എ.ഇയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ മലയാളി ബിസിനസുകാരനാണ് അജിത് തയ്യിൽ.വയനാട് സ്വദേശിയും ബിസിനസ് പ്രമുഖനുമായ ജോയ് അറക്കൽ കഴിഞ്ഞ ഏപ്രിലിൽ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News