Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫിഫ വിലക്ക്,കേരളാ ബ്ളാസ്റ്റേഴ്സ്,യു.എ.ഇ മത്സരങ്ങൾ റദ്ദാക്കി

August 18, 2022

August 18, 2022

ദുബായ് : ഇന്ത്യക്ക് ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുഎഇയിൽ നടക്കേണ്ട സന്നാഹ മത്സരങ്ങൾ റദ്ദാക്കി. യുഎഇ ക്ലബ്ലുകളുമായി ഈ മാസം 20 മുതൽ നടക്കേണ്ട മൂന്ന് മത്സരങ്ങളാണ് റദ്ദാക്കിയത്.മാച്ചിനായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം കഴിഞ്ഞ ദിവസം ദുബായിൽ എത്തിയിരുന്നു.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്കാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. യുഎഇ മത്സരങ്ങൾ റദ്ദാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് തന്നെയായാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആഗസ്റ്റ് 20 മുതൽ 28 വരെ യുഎഇയിലെ വിവിധ ക്ലബ്രുകളുമായാണ് സന്നാഹ  മൽസരം നിശ്ചയിച്ചിരുന്നത്.. ഇതിനായി 26 അംഗ ബ്ലാസ്റ്റേഴ്‌സ് സംഘം രാവിലെ ദുബായിൽ  എത്തുകയും ചെയ്തു.എന്നാൽ ഫിഫ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനെ പുറത്താക്കിയ സാഹചര്യത്തിൽ മത്സരം നടക്കാൻ സാധ്യത കുറവാണെന്ന്  സംഘാടകർക്ക് സൂചന കിട്ടിയിയിരുന്നു.
ബ്ലാസ്റ്റേഴ്‌സുമായി മാറ്റുരക്കേണ്ട ദുബൈ അൽ നാസ്ർ ക്ലബ്, ദിബ്ബ എഫ്സി, ഹത്ത ക്ലബ്ബ് എന്നിവക്ക് ഇത് സംബന്ധിച്ച് യുഎഫുട്ബാൾ അസോസിയേഷൻ കത്ത് നൽകിയതായി വിവരമുണ്ട്. മത്സരം നടക്കാത്ത സാഹചര്യത്തിൽ ദുബൈയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് പരിശീലനം നടത്തി മടങ്ങാനാണ് ടീമിൻറെ തീരുമാനം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News