Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
വാപ്പയെ കൊല്ലുമ്പോൾ അവർ ചിരിക്കുന്നുണ്ടായിരുന്നു,പൊട്ടിക്കരഞ്ഞുകൊണ്ടുള്ള മകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

November 18, 2021

November 18, 2021

അശാന്തിയുടെ താഴ്‌വരയായി തുടരുകയാണ് കശ്മീർ. രണ്ട് വ്യവസായികൾ ഉൾപ്പെടെ നാലുപേരെ സുരക്ഷാസേന വധിച്ച വാർത്തയാണ് കാശ്മീരിൽ നിന്നും ഒടുവിലായി പുറത്തുവരുന്നത്. ഭീകരവിരുദ്ധ ഓപ്പറേഷൻ ആയിരുന്നു ഇതെന്നാണ് സേനയുടെ ഭാഷ്യം. ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ട മുഹമ്മദ്‌ അൽത്താഫ് ഭട്ടിന്റെ മകൾ സംഭവത്തെ കുറിച്ച് വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

This is #Kashmir. A daughter speaks about her slain father. pic.twitter.com/whw8HznmWl

— Khaled Beydoun (@KhaledBeydoun) November 16, 2021


 'രാവിലെ പത്ത് മണിക്കാണ് എന്റെ ചാച്ചുവിന് (അമ്മാവൻ) ഒരു ഫോൺകോൾ വരുന്നത്. സംസാരിക്കാൻ തുടങ്ങിയതും ചാച്ചു കരയാൻ ആരംഭിച്ചു. ഞാനപ്പോൾ എന്റെ റൂമിലിരുന്ന് പ്രപഞ്ചനാഥനോട് പ്രാർത്ഥിക്കുകയായിരുന്നു. ചാച്ചുവിന്റെ കരച്ചിൽ കേട്ട് ഞാൻ ഓടിച്ചെന്നു. '- വീഡിയോയിൽ ഭട്ടിന്റെ 13 വയസുകാരിയായ മകൾക്ക് വാക്കുകൾ ഇടറി. 'എന്റെ അനിയനോട് ഞാനിതെങ്ങനെ പറയും? നിങ്ങളെന്തിനാണിത് ചെയ്തത്? ഞാൻ പോലീസുകാരോട് ചോദിച്ചുകൊണ്ടിരുന്നു. പൊട്ടിച്ചിരിയായിരുന്നു അവരുടെ മറുപടി. ഞാനെന്റെ ചോദ്യങ്ങൾ ആവർത്തിക്കുംതോറും അവർ നാണമില്ലാതെ ആർത്തുചിരിച്ചുകൊണ്ടിരുന്നു. അൽത്താഫ് ഭട്ടിന്റെ മകൾ വീഡിയോയിൽ പറയുന്നു. വാപ്പയുടെ മരണവാർത്ത കേട്ടതുമുതൽ ഉമ്മ കരഞ്ഞിരിക്കുയാണെന്നും ഭക്ഷണം പോലും കഴിക്കുന്നില്ലെന്നും മകൾ കൂട്ടിച്ചേർത്തു. മരണാനന്തരചടങ്ങുകൾക്ക് പോലും മൃതദേഹം വിട്ടുകിട്ടിയിട്ടില്ലെന്നും ഭട്ടിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഇതേ പറ്റി ആരാഞ്ഞപ്പോൾ ക്രമാസമാധാനപ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് മറുപടി നൽകിയത്.


Latest Related News