Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ കോവിഡ് വാക്സിൻ സ്വീകരിച്ച കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

February 10, 2021

February 10, 2021

ദുബായ് : ദുബായിൽ കോവിഡ് ബാധിതനായ  മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ ചാലാട് പാമ്പൻകണ്ടിക്ക് സമീപം തയ്യിൽ കിഴക്കേത് വീട്ടിൽ ദിലീഷ്(47) ആണ് മരിച്ചത്.ന്യുമോണിയയെ തുടർന്ന് ദുബായ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പരേതനായ മുകുന്ദന്റെയും വിലാസിനിയുടെയും മകനാണ്.വൃന്ദയാണ് ഭാര്യ.മകൾ : അക്ഷയ.സഹോദരങ്ങൾ : സുമേഷ്,റോഷ്‌നി.

അബുദാബി നാഷണൽ ബാങ്കിൽ ജീവനക്കാരനായ ദിലീഷ്  കഴിഞ്ഞ മാർച്ചിലാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചുപോയത്. ഭാര്യയും മകളും ദുബായിലുണ്ട്.ഭാര്യക്കും മകൾക്കും കോവിഡ് ഫലം നെഗറ്റിവ് ആണ്.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബായിൽ സംസ്കരിക്കും.

കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിനു പിന്നാലെയാണ് ദിലീഷിന് പനി അനുഭവപ്പെട്ടതെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സഹോദരൻ സുമേഷ് ന്യൂസ്‌റൂമിനോട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News