Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് കെ.എം.സി.സി സ്ഥാപക നേതാക്കളിൽ ഒരാളായ ചൊക്ലി സ്വദേശി നാട്ടിൽ നിര്യാതനായി

December 07, 2020

December 07, 2020

ദുബായ് : ദുബായ് കെ എം സി സി സ്ഥാപക നേതാക്കളിൽ ഒരാളും  ദീർഘകാലം ദുബായിൽ പ്രവാസിയുമായിരുന്ന തലശേരി ചൊക്ലി സ്വദേശി  പന്ന്യന്നൂർ മാരാങ്കണ്ടി സി പി റോഡിൽ ചോമാടത്തിൽ സി എച്ച് അബു സാഹിബ് നാട്ടിൽ നിര്യാതനായി.ചൊക്ലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, മണ്ഡലം വൈസ് പ്രസിഡണ്ട്, മാരാങ്കണ്ടി എൽ പി സ്കൂൾ മാനേജർ, മാരാങ്കണ്ടി ജുമാ മസ്ജിദ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ മാരാങ്കണ്ടി എം ഇ എസ് സ്കൂൾ പ്രസിഡണ്ടും, അൽബിർ സ്കൂൾ ചെയർമാനുമാണ്.ദീർഘകാലം  ദുബായ് ദേരയിൽ ഡിലക്സ് ഹോട്ടൽ നടത്തിയിരുന്നു.
സൈനബയാണ് ഭാര്യ.

മക്കൾ : മക്കൾ: സാഹിറ, സലീം (ജിദ്ദ), സാജിത്, സലീന (ഖത്തർ), സജ്ന, സമീർ (തിരുവനന്തപുരം).

മരുമക്കൾ: നജീബ് വള്ളിയിൽ (പെരിങ്ങാടി), മറിയം പാറാൽ, സഫറീന കൂത്തുപറമ്പ്, റഫീഖ് (ഖത്തർ), മഹമ്മൂദ് പുതിയടത്ത്, സുമയ്യ പാനൂർ.

മൃതദേഹം തിങ്കളാഴ്ച രാത്രി 9 മണിയോടെ മാരാങ്കണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News