Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിദേശ മലയാളികൾക്കായി 'ഹലാൽ' ചിട്ടിയുമായി കെ.എസ്.എഫ്.ഇ

September 27, 2019

September 27, 2019

പലിശ ഇടപാടുകളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കാത്ത മുസ്‌ലിംകളായ ഗൾഫ് മലയാളികളെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്

ദുബായ്: പ്രവാസികള്‍ക്കായി കെഎസ്‌എഫ്‌.ഇ പലിശരഹിത ചിട്ടി ആരംഭിക്കുന്നു.പലിശ ഇടപാടുകളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കാത്ത മുസ്‌ലിംകളായ ഗൾഫ് മലയാളികളെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്.ഗള്‍ഫ് മേലഖയില്‍ നിന്നുള്ള വിശ്വാസികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ഹലാല്‍ ചിട്ടിക്ക് രൂപം നല്‍കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വെളിപ്പെടുത്തി.

നിലവിലുള്ള കെ.എസ്.എഫ്.ഇ ചിട്ടിയില്‍ നിന്ന് തികച്ചും വേറിട്ട ഘടനയായിരിക്കും ഹലാല്‍ ചിട്ടിയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ചുരുങ്ങിയ തുക സേവന നിരക്ക് മാത്രം ഈടാക്കിയാകും ഹലാല്‍ ചിട്ടിയുടെ നടത്തിപ്പ്. പ്രവാസി ചിട്ടി വിജയകരമല്ല എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കുകളില്‍ കുമിഞ്ഞുകൂടുന്ന പ്രവാസി നിക്ഷേപത്തില്‍ ചെറിയൊരു ശതമാനമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ സര്‍ക്കാറിന് അത് ഏറെ ഗുണം ചെയ്യുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പ്രതികരിച്ചു. പ്രവാസി ചിട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ധനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം. വിവിധ എമിറേറ്റുകളില്‍ മന്ത്രി മലയാളികളുമായി സംവദിക്കും.


Latest Related News